AUDI Q DRIVE EVENT

ഓഡി കാലിക്കറ്റ് 2018 നവംബര്‍ പത്തിന് കോഴിക്കോട് സംഘടിപ്പിച്ച 'ക്യു' ഡ്രൈവ് പ്രോഗ്രാം ശ്രദ്ധേയമായി. ഓഡിയുടെ ക്യു റേഞ്ച് വാഹനങ്ങളുടെ സാങ്കേതിക നിലവാരവും പ്രവര്‍ത്തനക്ഷമതയും തെളിയിക്കുക എന്ന ലക്ഷ്യവുമായി നടത്തപ്പെട്ട പരിപാടി പ്രാവര്‍ത്തികമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഓഡി ഇന്ത്യ ഇന്‍സ്ട്രക്ടര്‍മാരായ പി ജി അഭിലാഷ്, കാര്‍ത്തിക് തരുണി എന്നിവരാണ്. കോഴിക്കോട് ഓഡി ഡീലര്‍ഷിപ്പിനു സമീപം തന്നെയുള്ള ഗ്രൗണ്ടിലാണ് ഇവന്റ് സംഘടിപ്പിക്കപ്പെട്ടത്.

സാധാരണ റോഡുകളില്‍ പുറത്തെടുക്കാനാവാത്ത ക്യു സീരീസ് വാഹനങ്ങളുടെ സവിശേഷ ഗുണങ്ങള്‍ ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതിനായി ഒന്‍പത് ആക്ടിവിറ്റികളാണ് ഇതിലൂടെ നടന്നത്.

ഓരോ ആക്ടിവിറ്റിയും 'ക്യു' വാഹനങ്ങളുടെ ഓരോ പ്രത്യേകതയായി കാണികള്‍ കണ്ടറിഞ്ഞു. 78 സന്തുഷ്ട ഉപഭോക്താക്കളാണ് ഇവന്റ് കണ്ടു മനസ്സിലാക്കാന്‍ സന്നിഹിതരായത്.

ഇപ്രകാരമായിരുന്നു ആക്ടിവിറ്റികള്‍:

1. റബ്ലേഴ്‌സ്: റഫ് യാത്രാവേളകളിലും പ്രതലങ്ങളിലും ക്യു ശ്രേണിയിലെ വാഹനങ്ങളുടെ സസ്‌പെന്‍ഷന്‍ എങ്ങനെ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്ന് വിവരിക്കുന്ന ആക്ടിവിറ്റി.

2. ചിക്കന്‍ ഹോള്‍സ്: എത്ര മികവോടു കൂടിയാണ് ശബ്ദശല്യങ്ങള്‍ കുറയ്ക്കും വിധം ഹനത്തിന്റെ ക്യാബിന്‍ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ചിക്കന്‍ ഹോള്‍സ്.

3. ഡ്രൈവര്‍ സൈസ് സൈഡ് സ്ലോപ്: ഒരു വശം മുതല്‍ 35 ഡിഗ്രി വരെ ചരിഞ്ഞാലും ക്യു റേഞ്ച് വാഹനം നിരപ്പില്‍ തന്നെ പിടിമുറുക്കി നില്‍ക്കുന്നു. എസ്‌യുവി ആണെങ്കില്‍ കൂടിയും ഓഡിയുടെ ക്യൂ സീരീസ് വാഹനങ്ങളില്‍ ഗരുത്വകേന്ദ്രം വളരെ താഴ്ന്നിരിക്കുന്നത് കൊണ്ടുള്ള ഗുണമാണിത്.

4. ഓപ്പോസിറ്റ് സൈഡ് സ്ലോപ്: ഡ്രൈവര്‍ സൈഡിന് വിപരീതമായി കോ ഡ്രൈവര്‍ സൈഡ് ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയില്‍ ഉള്ള പ്രകടനം. കാരണം മേല്‍പ്പറഞ്ഞതിനു സമാനം.

5. ആക്‌സില്‍ ട്വിസ്റ്റര്‍: സാധാരണ പ്രതലങ്ങളില്‍ നിന്ന് താഴ്ന്നു വരുന്ന അവസ്ഥകളില്‍ കാട്ട്രോ ശക്തിയും ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് എങ്ങനെ ഗുണകരമായി വരുമെന്ന് കാട്ടുന്ന ആക്ടിവിറ്റിയാണ് ആക്‌സില്‍ ട്വിസ്റ്റര്‍.

6. ആക്‌സില്‍ ആര്‍ട്ടിക്കുലേഷന്‍: സാധാരണ പ്രതലങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രതലത്തിലേയ്ക്കുള്ള പ്രവേശനത്തില്‍ ക്വാട്ട്രാ ശക്തിയും ഗൗണ്ട് ക്ലിയറന്‍സും വാഹനത്തിന് അനുകൂലമാണെന്ന് തെളിയിക്കുന്ന ആക്ടിവിറ്റി.

7. ഹില്‍ ക്ലൈംബ്: നേര്‍രേഖയില്‍ നിന്ന് ഏതൊരു പോയിന്റിലേക്കും മുകളിലേക്ക് പിടിച്ചു കയറാനുള്ള ക്യു റേഞ്ച് വാഹനങ്ങളുടെ കഴിവ് ഇവിടെ വ്യക്തമാവുന്നു. എഞ്ചിന്‍ ടോര്‍ക്ക് എത്ര മികച്ചതാണെന്ന് വ്യക്തമാവുകയാണിവിടെ.

8. ഹില്‍ ഡിസന്‍ഡ്: ഓഡിയുടെ ഡ്രൈവര്‍ സ്റ്റിയറിംഗ് റെക്കമെന്റേഷന്‍ അഥവാ ഡിഎസ്ആര്‍ ഫീച്ചര്‍ പ്രകടമാക്കുന്ന ആക്ടിവിറ്റി. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ആവുമ്പോള്‍ സാവധാനത്തില്‍ ഉയര്‍ന്ന ഇറക്കമിറങ്ങാന്‍ വാഹനത്തിനാവുന്നു.

9. ട്രെഞ്ച്: വാഹനത്തിന്റെ ഭാരം ബോഡിയിലുടനീളം തുല്യമായി ഭാഗിക്കപ്പെടുമ്പോള്‍ ഒരു ട്രെഞ്ചി(കിടങ്ങ്)ലൂടെ നിഷ്പ്രയാസം ഇറങ്ങിയും കയറിയും ഓഡി ക്യൂ ശ്രേണിയില്‍ പെട്ട വാഹനങ്ങള്‍ക്ക് സാധിക്കുന്നു.

0 Comments


Leave a Reply