HONDA CBR 300R

വരുന്നു ഹോണ്ട സിബിആര്‍ 300 ആര്‍

ഹോണ്ടയുടെ സ്‌പോര്‍ട്‌സ് ബൈക്കായ സിബിആര്‍ 300 ആര്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ച് നിര്‍മിക്കുന്ന ബൈക്കിന് രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്നു കമ്പനി വ്യക്തമാക്കി. സിബി 1000 ആര്‍ പ്ലസിന്റെ തരം നിയോ സ്‌പോര്‍ട്‌സ് കഫേ സ്റ്റൈലിങ്ങാണ് സിബിആര്‍ 300 ആറിന്. പഴയകാല ബൈക്കുകളെ ഓര്‍മിപ്പിക്കുന്ന ഉരുണ്ട ഹെഡ് ലാംപ് യൂണിറ്റില്‍ എല്‍ഇഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്.

ഹോണ്ട സിബിആര്‍ 300 ആറിന്റെ 286 സിസി, സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 31.40 ബിഎച്ച്പി-27.50 എന്‍എം ആണ് ശേഷി. ആറ് സ്പീഡാണ് ഗീയര്‍ബോകസ്. തലതിരിഞ്ഞ ഫോര്‍ക്കുകളാണ് മുന്‍ചക്രത്തിന്. പിന്നില്‍ മോണോഷോക്കും.  ഡ്യുവല്‍ ചാനല്‍ എബിഎസുള്ള ബൈക്കിന് മുന്നില്‍ 296 മിമീ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 മിമീ ഡിസ്‌ക് ബ്രേക്കും ഉപയോഗിക്കുന്നു. 17 ഇഞ്ചാണ് വീല്‍ വലുപ്പം .സമാന വിഭാഗത്തിലുള്ള ബൈക്കുകളെ അപേക്ഷിച്ച് ഭാരം കുറവാണ്, 143 കിലോഗ്രാം മാത്രം. 

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ( വില 2.50 ലക്ഷം രൂപ), കെടിഎം 390 ഡ്യൂക്ക് (വില 2.44 ലക്ഷം രൂപ) എന്നിവയോടാണ് ഹോണ്ടയുടെ 300 സിസി ബൈക്ക് മത്സരത്തിനിറങ്ങുന്നത്. ബൈക്കിന്റെ ബുക്കിങ് ഹോണ്ട സ്വീകരിച്ചുതുടങ്ങി.

 

0 Comments


Leave a Reply