HORN OK PLEASE

1988ല്‍ ജന്മം കൊണ്ട മോട്ടോര്‍ വാഹന നിയമമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. പല്ലു കൊഴിഞ്ഞ ഈ നിയമം പല കാലങ്ങളായി ഉറച്ച അവസ്ഥയാണ്. ഉദാഹരണത്തിന്, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ രാജകീയമായ പിഴ 'നൂറു' രൂപ അടച്ച് പ്രശ്‌നത്തില്‍ നിന്ന് രക്ഷപെടാം. മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ അങ്ങേയറ്റം 2,000 രൂപയേ ഫൈന്‍ നല്‍കേണ്ടതുള്ളൂ. ജനങ്ങളുടെ ജീവന്‍ റോഡില്‍ പൊലിയുന്ന കാഴ്ച ഏറെ ആശ്ചര്യകരമായ ഒരു പതിവായി മാറിയിരിക്കുന്നു. നമ്മുടെ രാജ്യത്ത്, നിരുത്തരവാദപരമായ ഈ പ്രവൃത്തിക്ക് തുച്ഛമായ തുക മുടക്കി പരിഹാരം തേടാമെന്ന് വരും വിധമാണ് കാര്യങ്ങളുടെ പോക്ക്. അഷ്ടിക്കു വക കെണ്ടത്താന്‍ പ്രയാസപ്പെടുന്ന ഒരു കുടുംബത്തിലെ ഒരേയൊരു വരുമാനക്കാരന്റെ അപകടമരണത്തിന് പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരന്‍ ഓടിച്ച ആഡംബരക്കാര്‍ കാരണമാവുന്ന വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. സ്വന്തം പുത്രന്റെ ഇംഗിതങ്ങള്‍ക്കു വഴങ്ങുന്ന പിതാവ് മാന്യമായും, അതിലുപരി നിയമപരമായും സംസാരിച്ച് വിഷയത്തില്‍ നിന്ന് പുറത്തു കടക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഭാര്യയ്‌ക്കോ പെണ്‍ സുഹൃത്തിനോ ഒരു രജിസ്റ്റേഡ് ക്യാബ് ഡ്രൈവറല്ലാത്ത, സ്ഥിരമല്ലാത്ത മറ്റൊരു ഡ്രൈവറില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടു എന്നിരിക്കട്ടെ. നിലവിലെ നിയമം തോള്‍ വെട്ടിച്ചു കടന്നു പോവുകയേ ഉള്ളൂ. റോഡപകടം നടന്ന സ്ഥലത്തു നിന്ന് ധൃതിപ്പെട്ട് ആളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്ന, നല്ല വ്യക്തികളിലൊരാളായ നിങ്ങളെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ അതും അസഹനീയമല്ലേ?

ഇത്തരക്കാര്‍ക്കൊക്കെ എങ്ങനെ ലൈസന്‍സ് കിട്ടി എന്ന് നിങ്ങളും പല തവണ അതിശയിച്ചിട്ടുാവാം. പക്ഷെ, വിസര്‍ജ്ജിക്കുന്നതിലും സുഗമമായി ഇത്തരം വിഡ്ഢികള്‍ ആര്‍ടിഒ ടെസ്റ്റ് പാസ്സായി ലൈസന്‍സ് സമ്പാദിക്കുമെന്നറിയുക. എന്നിട്ട് തന്നിഷ്ടത്തിന് ഡ്രൈവ് ചെയ്യുകയോ, റൈഡറാണെന്ന് സ്വയം കരുതുകയോ ചെയ്യാമല്ലോ. നാമിപ്പോള്‍ സംസാരിക്കുന്ന നിലവിലെ സംവിധാനത്തെ ശുദ്ധീകരിച്ച് റോഡുകള്‍ സുരക്ഷിതമാക്കുക എന്നത് അടുത്ത കാലത്തൊന്നും സാധ്യമല്ല. പരിഭ്രമിപ്പിക്കും വിധം 2017ല്‍ ഇന്ത്യയില്‍ നടന്നത് ഒന്നര ലക്ഷത്തിലധികം റോഡപകടങ്ങളാണ്. കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറങ്ങുമ്പോള്‍ ഈ സംഖ്യയും വളരും. ഒരു ഫുള്ളി-ലോഡഡ് എയര്‍ബസ് എ 380 അപകടത്തില്‍പ്പെട്ട്, ഉള്ളിലുള്ള എല്ലാ യാത്രക്കാരും കൊല്ലപ്പെടുന്ന അവസ്ഥ വര്‍ഷത്തില്‍ എല്ലാ ദിവസവും ഉണ്ടാവുന്നതിന് തുല്ല്യമാണ് മേല്‍പ്പറഞ്ഞ സംഖ്യ. പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ നിയമമാവുമോ? ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ നമ്മുടെ റോഡുകള്‍ സുരക്ഷിതമായി ആളുകള്‍ ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യാനാരംഭിക്കുമോ? ഞൊടിയിടയില്‍ അപകടസാധ്യതാ പ്രദേശങ്ങള്‍ ഒരു മാജിക് എന്ന പോലെ മെച്ചപ്പെടുമോ? അധികാരികള്‍ കൈക്കൂലി വാങ്ങുന്നതവസാനിപ്പിക്കുകയും ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി മാറുകയുമുണ്ടാവുമോ? തീര്‍ച്ചയായുമില്ല. 

പക്ഷെ, ശരിയായ ദിശയിലേയ്ക്കുള്ള വലിയ ചുവടു വെയ്പാണിത്. 1988ലെ നിയമത്തിലെ 92 ക്ലോസുകളില്‍ 68 എണ്ണത്തിലും ഭേദഗതികള്‍ വേണമെന്ന് ഉന്നയിക്കപ്പെട്ടിരുന്നു. എന്റെ അഭിപ്രായത്തില്‍, റോഡ് സുരക്ഷാ ബോഡുകള്‍ സ്ഥാപിക്കുകയെന്നതാണ് പുതിയ ബില്ലില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഉണ്ടാവേണ്ടത്. ഇവയ്ക്ക് ഉപദേശകഭാവം മാത്രമേയുള്ളൂവെങ്കിലും പല നേട്ടങ്ങളുമുണ്ട്. ഗണ്യമായ ഫൈനുകളും ഇതോടൊപ്പം വേണം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് ആയിരം രൂപ, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പതിനായിരം അങ്ങനെയങ്ങനെ... നിയമവിരുദ്ധമായി വാഹനമോടിക്കുന്ന കുട്ടികളുടെ പ്രവൃത്തികള്‍ക്ക് രക്ഷിതാക്കള്‍ ഉത്തരവാദികളായിരിക്കുകയും ഇത് ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴിലുള്‍പ്പെടുത്തുകയും വേണം. 

നിലവിലെ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്ന കാലത്ത് ജനിച്ചിട്ടു പോലുമില്ലാത്തവര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. പുതിയ ഭേദഗതി നിയമത്തിനു കീഴിലായാല്‍ നിയമം തെറ്റിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഒടുക്കേണ്ടി വരികയും റോഡുകളിലെ സ്ത്രീസുരക്ഷാ സംബന്ധിയായ പ്രശ്‌നങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഇവര്‍ക്കുമേല്‍ ഉണ്ടാവുകയും ചെയ്യും. റോഡപകടങ്ങളില്‍ രക്ഷകരാവുന്നവരുടെ മേല്‍ സിവില്‍-ക്രിമിനല്‍ ബാധ്യതകള്‍ വരില്ല എന്ന നിലയിലേയ്ക്കും, പോലീസ് അധികാരികളോട് വ്യക്തിവിവരങ്ങള്‍ സൂചിപ്പിക്കേണ്ടതില്ലെന്ന അവസ്ഥയിലേയ്ക്കും നിയമം മാറണം. ശരിയായ വഴിയിലൂടെയാണോ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതെന്ന പരിശോധനകള്‍ക്കൊപ്പം രാജ്യത്തെ ലൈസന്‍സിംഗ് സംവിധാനം അപ്പാടെ പൊളിച്ചെഴുതപ്പെടണം.

വരാന്‍ പോവുന്ന മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന് പഴുതുകളിനിയുമേറെ. ഇന്നത്തെ റോഡ് അവസ്ഥകളിലും, റോഡ് ഡിസൈന്‍ മെച്ചപ്പെടുത്തലുകള്‍ വരേണ്ട സാഹചര്യങ്ങളിലെല്ലാം ഈ പഴുതുകളുണ്ട്. അതേ സമയം, നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും, നിയമം പാലിക്കുന്നവരെ സംരക്ഷിക്കാനുള്ള മൂര്‍ച്ചയും പുതിയ നിയമത്തിനുണ്ട്. ഗതാഗത സംബന്ധിയായ പ്രവര്‍ത്തനങ്ങളെ സജീവമാക്കി നിയമത്തെ ഉറപ്പിച്ചു നിര്‍ത്തുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നതോടെ കാലഹരണപ്പെട്ട പഴയ നിയമത്തിന്റെ ചൂടു പറ്റുന്ന അഴിമതിക്കാരെയും നിയമധ്വംസകരെയും പുറത്തു കൊണ്ടു വരാം. ശക്തമായ ഒരു നിയമത്തെ ഭയത്തോടെയാണെങ്കിലും അനുസരിക്കുന്നത് തന്നെയാണ് ദുര്‍ബലമായ ഒരു നിയമത്തെ ഉദാസീനമായി സമീപിക്കുന്നതിലും നല്ലത്. നിയമം പറഞ്ഞു തന്നാല്‍ മാത്രം ശരിയും തെറ്റും മനസ്സിലാക്കുന്നതിനും അപ്പുറത്തേയ്ക്ക് പെരുമാറ്റച്ചട്ടങ്ങളുടെ തലം നാം തിരിച്ചറിയണം.


0 Comments


Leave a Reply