Honda City Lunar Silver

ഹോണ്ട സിറ്റിയ്ക്ക് പുതിയ വകഭേദം

ഹോണ്ട സിറ്റിയുടെ മുന്തിയ വകഭേദമായ സെഡ് എക്‌സ്  ഇനി മാന്വല്‍ ഗീയര്‍ബോക്‌സ് സഹിതവും ലഭിക്കും. ഇതുവരെ ഫുള്‍ ഓപ്ഷന്‍ വേരിയന്റ് പെട്രോള്‍ സിറ്റിയുടെ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമാണ് ലഭ്യമായിരുന്നത്. സിവിടി സെഡ്എക്‌സിനെക്കാള്‍ 1.30 ലക്ഷം കുറവാണ് മാന്വല്‍ സെഡ് എക്‌സിന്. കൊച്ചി എക്‌സ്‌ഷോറൂം വില 13.02  ലക്ഷം രൂപ.

ആറ് എയര്‍ബാഗുകള്‍ . ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ് ലാംപുകള്‍ , റയിന്‍ സെന്‍സിങ് വൈപ്പര്‍ , ഇലക്ട്രിക് സണ്‍റൂഫ്, ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സെഡ്എക്‌സ് വകഭേദത്തിനുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നീ രണ്ട് പുതിയ നിറങ്ങളും സിറ്റിയ്ക്ക് ഹോണ്ട ലഭ്യമാക്കി. പെട്രോള്‍ സിറ്റിയുടെ അടിസ്ഥാന വകഭേദമായ എസിനെ ഹോണ്ട നിര്‍ത്തലാക്കി. ഇനി മുതല്‍ എസ് വി ആണ് ബേസ് വേരിയന്റ്. റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എല്ലാ വകഭേദത്തിലും ലഭ്യമാക്കിയിട്ടുണ്ട്.

സി സെഗ്‍മെന്റ് സെഡാന്‍ വിപണിയില്‍ വില്‍പ്പനയില്‍ മുന്‍നിരയിലുള്ള മോഡലാണ് സിറ്റി. 1998 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സിറ്റിയുടെ നാലാം തലമുറയാണ് നിലവില്‍ വിപണിയിലുള്ളത്. ഇതിനോടകം 7.50 ലക്ഷത്തിലേറെ സംതൃപ്ത ഉപഭോക്താക്കളെ നേടാന്‍ സിറ്റിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

0 Comments


Leave a Reply