MAHINDRA MARAZZO 8 SEATER

എട്ട് സീറ്റര്‍ മഹീന്ദ്ര മറാസോ എത്തി

മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവിയായ മറാസോയുടെ ഏട്ട് സീറ്റര്‍ വകഭേദം വിപണിയിലെത്തി. എം 8 എന്ന മുന്തിയ വകഭേദത്തില്‍ മാത്രമാണ് ഇത് ലഭ്യം. സമാന ഏഴ് സീറ്റര്‍ വകഭേദമുമായി വെറും എണ്ണായിരം രൂപയുടെ വില വ്യത്യാസമേയുള്ളൂ ഏട്ട് സീറ്റര്‍ പതിപ്പിന്. എക്‌സ്‌ഷോറൂം വില 13.98 ലക്ഷം രൂപ.

ഫീച്ചറുകളില്‍ മാറ്റമില്ല. മറാസോയുടെ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 123 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്‌സ് . ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ നേടി മികച്ച സുക്ഷയുള്ള വാഹനമെന്ന ഖ്യാദി മറാസോ നേടിയിട്ടുണ്ട്. വിപണിയിലെത്തി ഒരു മാസത്തിനകം 10,000 ലേറെ ബുക്കിങ് നേടാന്‍ മഹീന്ദ്ര എംപിവിയ്ക്ക് കഴിഞ്ഞു. റെനോ ലോഡ്ജി , മാരുതി എര്‍ട്ടിഗ മോഡലുകളുമായാണ് മറാസോ പ്രധാനമായും മത്സരിക്കുന്നത്.

0 Comments


Leave a Reply