MO TOURING

ഇലക്ട്രിക്കിന്റെ പ്രഭാവം

1997-ല്‍ ജനറല്‍ മോട്ടോര്‍സ് അമേരിക്കയില്‍ ഇവി-1 എന്ന ഇലക്ട്രിക് കാര്‍ ലോഞ്ച് ചെയ്തു. പെട്രോളോ, ഓയിലോ, സൈലന്‍സറോ ആവശ്യമില്ലാത്ത ഉത്തമ വാഹനം ആയിരുന്നു അത്. എങ്കിലും ആറ് വര്‍ഷത്തിനു ശേഷം ജിഎം ഈ കാറുകളെ എല്ലാം തിരിച്ചു വിളിച്ച് നശിപ്പിക്കുകയായിരുന്നു. ഇതിന്റെ കാരണങ്ങളെക്കുറിച്ച് കോണ്‍സ്പിറസി തിയറികളും കുറേ നുണകളും മാത്രമാണ് ജനങ്ങള്‍ക്ക് കിട്ടിയത്. പ്രതിഷേധം ഉണ്ടായത് ജിഎമ്മിന്റെ വാഹനങ്ങളെ ബഹിഷ്‌ക്കരിച്ചുകൊണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കിലും ജിഎമ്മിന്റെ തലയ്ക്ക് മുകളില്‍ ശനിയുടെ തുടക്കം ആയിരുന്നു. ആ ശനി ഇന്ത്യയിലും കണ്ടകശനിയായി. ജിഎമ്മിന്റെ ഓപ്പറേഷന്‍സ് 

നിര്‍ത്തിച്ചു. സൗരയൂഥത്തില്‍ ഏറ്റവും ഭംഗിയുള്ള ഗ്രഹമാണ് ശനി. അതിനെ ഒരു നെഗറ്റീവ് പദമായി ഉപയോഗിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. കണ്‍കണ്ട ശനിയുടെ ഭംഗിയെ ആസ്വദിക്കുന്നതിനു പകരം കാണാത്ത ശനിയുടെ പ്രഭാവത്തില്‍ വിശ്വസിക്കുന്ന ഏറിയ പങ്കും ആളുകളുടെ മുന്നില്‍ മറ്റു വഴികള്‍ വിഫലമാകില്ലേ എന്ന സംശയം കൊണ്ട് മാത്രമാണ് മുകളില്‍ പറഞ്ഞ ശനിപ്രയോഗം. ശക്തിയേറിയ ഒരു ടെലിസ്‌കോപ്പിലൂടെ ശനിഗ്രഹത്തെ കാണുമ്പോള്‍ ഉണ്ടാകുന്ന മാനസ്സിക ഉല്ലാസം അനുഭവിച്ച് അറിയുക തന്നെ വേണം.

2006-ല്‍ ആണ് ഹോണ്ട സിവിക് ഹൈബ്രിഡ് ഇന്ത്യയില്‍ ലോഞ്ച് ചെ്തത്. 2013-ല്‍ സിവിക് ഹൈബ്രിഡിന്റെ മാര്‍ക്കറ്റിങ് നിര്‍ത്തുകയാണ് ഉണ്ടായത്. 2018 ന്യൂഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സിവിക് ഹൈബ്രിഡ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ത്യ കണ്ടതില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകളുടെ കണ്‍സപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് 2018 എക്‌സ്‌പോയിലായിരുന്നു. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാവുന്നത് കാറ് കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്. വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തില്‍ വാഹനങ്ങളുടെ പങ്ക് കുറയ്ക്കാന്‍ ഈ ഒരു ഇലക്ട്രിക് നീക്കം സഹായിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട ! ഇത്തരുണത്തില്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ഇതിന് മുമ്പും ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ഞഋഢഅ. എന്തുകൊണ്ട് രേവയ്ക്ക് അര്‍ഹിക്കുന്ന പോപ്പുലാരിറ്റി കിട്ടാതെ പോയത് ? രേവയെ മഹീന്ദ്ര ഏറ്റെടുത്ത് ഇ20 ആയി വീണ്ടും നിരത്തിലിറക്കിയിട്ടും ഫലമുണ്ടായില്ല. അതിനു കാരണമായി എനിക്ക് തോന്നുന്നത് കൂടിയ വിലയും ഒരു മാതിരി കാര്‍ട്ടൂണ്‍ ക്യാരക്ടര്‍ പോലെയുള്ള രൂപവും ആയിരിക്കണം. ഏറ്റവും വിലകുറഞ്ഞ നാനോ സ്വീകരിക്കാന്‍ വിസമ്മതിച്ചവര്‍ വില കൂടിയ വികൃതിയെ സ്വീകരിക്കുമോ ? ''ബ്യൂട്ടി ഈസ് ഇന്‍ ദ ഐസ് ഓഫ് ദ ബിഹോള്‍ഡര്‍'' എന്നാണെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞ പൊതുവിശ്വാസത്തെ കണക്കിലെടുത്തേ പറ്റൂ. ഞാന്‍ ആദ്യമായി ടെസ്‌ല റോഡ്സ്റ്റര്‍ ഇലക്ട്രിക് കാര്‍ ഓടിച്ചത് 2008-ല്‍ ആയിരുന്നു. റോമിലെ ബ്രിഡ്ജ്‌സ്റ്റോണ്‍ ടയേഴ്‌സിന്റെ യൂറോപ്യന്‍ പ്രൂവിംഗ് ഗ്രൗണ്ട് ട്രാക്കിലായിരുന്നു അത്. 

സിംഗിള്‍ ചാര്‍ജ്ജില്‍ 320 കിലോമീര്‍ റേഞ്ചായിരുന്നു ഈ കാറിന്. ഇതിന്റെ നോട്ടവും ഭാവവും ഒരു സ്‌പോര്‍ട്‌സ് കാറില്‍ നിന്നും വ്യത്യസ്തമല്ലായിരുന്നു. അതുതന്നെ ആയിരിക്കണം അതിന്റെ വിജയകാരണവും. നിരത്തില്‍ ഇപ്പോള്‍ ഉള്ള കാറുകളുമായി കിടപിടിക്കുന്ന നോട്ടവും ഭാവവും ആയിരിക്കണം ഇലക്ട്രിക് കാറുകള്‍ക്കും. ക്ഷമതയുടെ കാര്യത്തില്‍ രണ്ടഭിപ്രായം ഇല്ലല്ലോ. 

പിന്നെയുള്ളത് വിലയാണ്. അതിന് തീരുമാനം എടുക്കേണ്ടത് ഗവണ്മെന്റാണ്. ഡീസല്‍ വാഹനങ്ങളുടെ നിരോധനത്തെ കാംക്ഷിക്കുന്നവര്‍ ഈ വഴിക്ക് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ ലകത്തില്‍ ഡ്രൈവ് ചെയ്ത ലെക്‌സസ് ഇഎസ് 300എച്ചിന്റെ ഇന്ധനക്ഷമതയെ മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്.


0 Comments


Leave a Reply