SUZUKI HAYABUSA 2019 EDITION

സുസൂക്കി ഹയാബൂസ 2019 എഡിഷന്‍

രണ്ട് പതിറ്റാണ്ടായി ജനപ്രീയ സ്‌പോര്‍ട്‌സ് ബൈക്കായി തുടരുന്ന സുസൂക്കി ഹയാബൂസയുടെ 2019 എഡിഷന്‍ വിപണിയിലെത്തി.സൂസൂക്കിയുടെ ബിഗ് ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തിയ പുതിയ പതിപ്പിന് 13.74 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മെറ്റാലിക് ഊര്‍ട് ഗ്രേ, ഗ്ലാസ് സ്‌പോര്‍ക്കിള്‍ ബ്ലാക്ക് എന്നീ പുതിയ നിറങ്ങളുള്ള ഹയാബൂസയുടെ നവീകരിച്ച ഗ്രാഫിക്‌സാണ്.

 

ഹയാബൂസയുടെ 1340 സിസി, നാല് സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 197 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 7200 ആര്‍പിഎമ്മില്‍ 155 എന്‍എം. വെറും 2.74 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. മണിക്കൂറില്‍ 299 കിലോമീറ്ററാണ് പരമാവധി വേഗം.

1999 ലാണ് ഹയാബൂസ വിപണിയിലെത്തിയത്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ പരമാവധി വേഗമുള്ള ആദ്യകാല ഹയാബൂസ ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ഹയാബൂസയ്ക്ക് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തതും ഈ പ്രത്യേകതയാണ്.സുസൂക്കി ഹയാബൂസ 2019 എഡിഷന്‍

രണ്ട് പതിറ്റാണ്ടായി ജനപ്രീയ സ്‌പോര്‍ട്‌സ് ബൈക്കായി തുടരുന്ന സുസൂക്കി ഹയാബൂസയുടെ 2019 എഡിഷന്‍ വിപണിയിലെത്തി.സൂസൂക്കിയുടെ ബിഗ് ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തിയ പുതിയ പതിപ്പിന് 13.74 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മെറ്റാലിക് ഊര്‍ട് ഗ്രേ, ഗ്ലാസ് സ്‌പോര്‍ക്കിള്‍ ബ്ലാക്ക് എന്നീ പുതിയ നിറങ്ങളുള്ള ഹയാബൂസയുടെ നവീകരിച്ച ഗ്രാഫിക്‌സാണ്. 

ഹയാബൂസയുടെ 1340 സിസി, നാല് സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 197 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 7200 ആര്‍പിഎമ്മില്‍ 155 എന്‍എം. വെറും 2.74 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. മണിക്കൂറില്‍ 299 കിലോമീറ്ററാണ് പരമാവധി വേഗം.

1999 ലാണ് ഹയാബൂസ വിപണിയിലെത്തിയത്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ പരമാവധി വേഗമുള്ള ആദ്യകാല ഹയാബൂസ ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ഹയാബൂസയ്ക്ക് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തതും ഈ പ്രത്യേകതയാണ്.

0 Comments


Leave a Reply