TEST RIDE Hero Destini 125

2018ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യുയറ്റ് 125 എന്ന പേരില്‍ ഹീറോ അവതരിപ്പിച്ച സ്‌കൂട്ടറാണ് പുതിയ ഡെസ്റ്റിനി 125. 110 സിസി സ്‌കൂട്ടറായി ഡ്യുയറ്റ് നിലവിലുള്ളപ്പോള്‍ ക്ഷമത കൂടിയ പുതിയ 125 സിസി വാഹനത്തിന്  അതേ പേരിട്ടാല്‍ വിപണിയില്‍ ശ്രദ്ധിക്കപ്പെടുമോ എന്ന സംശയവും, കെട്ടിലും മട്ടിലും പുതുമയുള്ള വാഹനമായിരിക്കണം പുറത്തിറക്കേത് എന്ന തീരുമാനവുമാണ് ഡെസ്റ്റിനി 125ന്റെ ജനനത്തിനു പിന്നില്‍. 'ഫാമിലി പ്രീമിയം സ്‌കൂട്ടര്‍' എന്ന പേരോടെയെത്തുന്ന ഡെസ്റ്റിനി, 125 സിസി സെഗ്മെന്റില്‍ ഹീറോയുടെ ആദ്യ വാഗ്ദാനമാണ്. ഓട്ടോ എക്‌സ്‌പോയില്‍ ക ഡ്യുയറ്റ് 125 ന് സമാനമായ രൂപം തന്നെയാണ് ഡെസ്റ്റിനിയുടേത്. എങ്കിലും, മാറ്റം പേരില്‍ മാത്രമല്ല എന്നു വ്യക്തമാക്കിക്കൊ് ചില പരിഷ്‌കാരങ്ങള്‍ കൂടി വരുത്തിയിരിക്കുന്നു. കുടുംബങ്ങള്‍ക്കായി ഒരു പ്രീമിയം സ്‌കൂട്ടര്‍ സമ്മാനിക്കേി വരുമ്പോള്‍ ആ ആശയത്തെ തൃപ്തിപ്പെടുത്തേണ്ട പല ഘടകങ്ങളും രൂപത്തിലുണ്ട്. ക്രോം ഇന്‍സേര്‍ട്ടുകളോടു കൂടിയ ഫ്രണ്ട് ഏപ്രണ്‍, പുതുതായി ഡിസൈന്‍ ചെയ്ത ഗ്രാബ് റെയില്‍, പുതിയ എക്‌സോസ്റ്റ് മഫ്‌ളര്‍ എന്നിവ ഡ്യുയറ്റ് 125 ഡെസ്റ്റിനിയായപ്പോള്‍ വന്ന മാറ്റങ്ങളാണ്. നിലവിലുള്ള 110 സിസി ഡ്യുയറ്റിനെക്കാള്‍ അപ്മാര്‍ക്കറ്റ് വാഹനമാണ് ഡെസ്റ്റിനി എന്നതിന് ഇവ തന്നെയാണ് ആദ്യ തെളിവ്. ലോഹനിര്‍മ്മിത ബോഡിയിലൂടെ ഒഴുകിയിറങ്ങുന്ന ക്രോം രേഖകള്‍ സ്‌കൂട്ടറിന് അഴക് സമ്മാനിക്കുമ്പോള്‍ നേരത്തെ സൂചിപ്പിച്ച മുന്നിലെ ക്രോം ഏപ്രണ്‍ അഥവാ ഹീറോയുടെ ഭാഷയിലെ 'ക്രോം ചെസ്റ്റ്' ആ അഴക് വര്‍ദ്ധിപ്പിക്കുകയാണ്. സൈഡ് പാനലുകളിലെ ക്രോം ഘടകങ്ങളും 'ഡെസ്റ്റിനി 125' എന്ന ത്രീഡി ക്രോം ലോഗോയും ചേരുമ്പോള്‍ തികഞ്ഞ ഒരു പ്രീമിയം സ്‌കൂട്ടറാണിതെന്ന് സമ്മതിക്കേി വരും. ലാമ്പുകളുടെ ഡിസൈനും ഡ്യുയറ്റിന് സമാനം. പിന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ കോണുകളിലായി തേനീച്ചക്കൂടി (ഹണികോംബ്) നെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്‌സ് കാണാം. ഇവിടെ ല്‍െഇഡി ലൈറ്റുകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ അല്‍പം കൂടി ആധുനിക ഭാവം കൈവന്നേനെ. ടൂ ടോണ്‍ സീറ്റുകളാണ്. ഹീറോ ഹണികോംബ് പാറ്റേണ്‍ ഗ്രാഫിക്‌സ് ഇവയിലും നല്‍കിയിട്ടുണ്ട്. ഡെസ്റ്റിനിക്ക് ഒരു തേനീച്ചക്കൂടിന്റെ ഉറപ്പും കരുത്തുമുണ്ടെന്ന് അടയാളപ്പെടുത്താനാണ് ഈ പാറ്റേണ്‍ നല്‍കപ്പെട്ടതെന്ന് ഹീറോ തന്നെ പറയുന്നു. നിലവാരമുള്ള പ്ലാസ്റ്റിക് ആണുപയോഗിച്ചിരിക്കുന്നത്. അനാവശ്യ ഉരസലുകളും ശബ്ദവും സൃഷ്ടിക്കാത്ത വിധം പാനല്‍ ഗ്യാപ്പുകള്‍ യഥാവിധം ക്രമീകരിച്ചിരിക്കുന്നതിനാലും, മികവുറ്റ നിര്‍മ്മാണ നിലവാരമുള്ളതു കൊണ്ടും ദീര്‍ഘകാലം ഉപയോഗിക്കാവുന്ന വാഹനമായി ഡെസ്റ്റിനി മാറുന്നു. തോക്കിന്‍ കുഴലിന് സമാനമെന്ന് വിളിക്കപ്പെടുന്ന, ബൈക്കുകളുടേത് പോലുള്ള എക്‌സോസ്റ്റ്, സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ബ്ലാക്ക്ഡ് ഔട്ട് കാസ്റ്റ് അലോയ് വീലുകള്‍ തുടങ്ങിയവയും പുതുമയാവുന്നു.

ഡിജിറ്റല്‍-അനലോഗ് സംയോജിത ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഡെസ്റ്റിനിയിലുള്ളത്. ഈ ഫീച്ചര്‍ സെഗ്മെന്റിലെ മറ്റൊരു സ്‌കൂട്ടറിലും കണ്ടിട്ടില്ല. സൈഡ് സ്റ്റാന്‍ഡ് തട്ടിയില്ലെങ്കില്‍ ഡൗണ്‍ അലര്‍ട്ട്, വാഹനം സര്‍വ്വീസ് ചെയ്യാന്‍ വൈകിയാല്‍ സര്‍വ്വീസ് ഡ്യൂ റിമൈന്‍ഡര്‍ എന്നിവയും പ്രധാന സവിശേഷതകളാണ്. ഹീറോയുടെ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ് സിസ്റ്റം (ഐ3എസ്) ടെക്‌നോളജിയിലെത്തുന്ന ആദ്യ സ്‌കൂട്ടറാണ് ഡെസ്റ്റിനി. ആദ്യമായി സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടില്‍ അവതരിപ്പിക്കപ്പെട്ട ഫീച്ചറാണിത്. ട്രാഫിക് സിഗ്നലുകളില്‍ ഏറെ നേരം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ ഏറെ പ്രയോജനപ്രദമായ ഈ സംവിധാനത്തിലൂടെ വാഹനം അഞ്ചു സെക്കന്റിലധികം നിശ്ചലാവസ്ഥയില്‍ ഓണായി നിന്നാല്‍, ഇഗ്നീഷ്യന്‍ ഓട്ടോമാറ്റിക്കലി ഓഫ് ആവുന്നു. ബ്രേക്ക് ലിവര്‍ വലിച്ച് ആക്‌സിലേറ്ററില്‍ ചെറിയ സമ്മര്‍ദ്ദം നല്‍കുന്നതിലൂടെ വീണ്ടും പ്രവര്‍ത്തനസജ്ജമാവുകയാണ് എഞ്ചിന്‍. ആദ്യ റൈഡില്‍ തന്നെ ഐ3എസ് സിസ്റ്റവുമായി ഇണങ്ങിച്ചേരാന്‍ ഉപഭോക്താവിനാവും എന്നതില്‍ സംശയിക്കേണ്ട. ഇതിലൂടെ, ഇന്ധനക്ഷമതയില്‍ പത്തു ശതമാനം അധികലാഭം നേടാമെന്ന് ഹീറോ അവകാശപ്പെടുന്നു. ലിറ്ററിന് 51.5 കിലോമീറ്ററാണ് ഇത്തരത്തില്‍ ഡെസ്റ്റിനിക്ക് എആര്‍എഐ ഉറപ്പു നല്‍കുന്ന മൈലേജ്. മികച്ച യാത്രാസുഖം നല്‍കുന്ന സീറ്റിനു പിന്നില്‍ എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ് ഉള്ളതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ സീറ്റുയര്‍ത്തേണ്ടി വരില്ല. ഇഗ്നീഷ്യന്‍ കീഹോളിലൂടെ സീറ്റിനൊപ്പം ഈ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ് തുറക്കാനാവും. അബദ്ധവശാല്‍ ഫ്യൂവല്‍ ക്യാപ് അടയ്ക്കാന്‍ മറന്നാലും ഇഗ്നീഷ്യന്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മുതിരുമ്പോള്‍ ഉച്ചത്തില്‍ 'ബീപ്' ശബ്ദം പുറപ്പെടുവിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനാല്‍ സൗകര്യപ്രദവും സുരക്ഷിതവുമായി ഇത് മാറുന്നു. 19 ലിറ്റര്‍ ബൂട്ട് സ്‌പേസില്‍ ഐഎസ്‌ഐ അംഗീകാരമുള്ള ഫുള്‍-ഫേസ് ഹെല്‍മെറ്റ് വെയ്ക്കാം. ഹെഡ്‌ലാമ്പുകള്‍ക്ക് ഹൈ-ലോ പാസ് സ്വിച്ചുകള്‍ ഡെസ്റ്റിനിയിലല്ലാതെ നിലവില്‍ മറ്റൊരു ഹീറോ സ്‌കൂട്ടറിലുമില്ല. ഇടതു തള്ളവിരലാല്‍ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സങ്കേതം രാത്രിയാത്രകലില്‍ വലിയ വാഹനങ്ങളോടുന്ന പാതകളിലും ഗുണകരമാവുന്നു. എല്‍എക്‌സ്, വിഎക്‌സ് എന്നിങ്ങനെ രണ്ടു ട്രിമ്മുകളിലാണ് ഡെസ്റ്റിനി ലഭ്യമാവുക. വില കൂടിയ വിഎക്‌സ് ട്രിമ്മിലാണ് കൂടുതല്‍ ഫീച്ചറുകള്‍. 110 സിസി, 125 സിസി തുടങ്ങിയ രണ്ടു സെഗ്മെന്റിലുള്ള വാഹനങ്ങളുമായും മത്സരിക്കുകയെന്ന ഉദ്ദേശ്യമാണ് വിശേഷാലുള്ള ഫീച്ചറുകള്‍ ഉള്ളതും ഇല്ലാത്തതുമായ രണ്ടു വേരിയന്റുകള്‍ അവതരിപ്പിച്ചതിലെ ലക്ഷ്യം. മുന്നിലും വശങ്ങളിലുമായുള്ള ക്രോം ഗാര്‍ണിഷ്, റിമോട്ട് കീ ഓപ്പണിംഗ്, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, അണ്ടര്‍ സീറ്റ് സ്റ്റോറേജിലെ എല്‍ഇഡി ലൈറ്റ്, ബോഡി കളര്‍ മിറര്‍, കാസ്റ്റ് അലോയ് വീലുകള്‍, ഡ്യുവല്‍ കളര്‍ സീറ്റ് തുടങ്ങിയവ വിഎക്‌സില്‍ ലഭ്യമാവുമ്പോള്‍ എല്‍എക്‌സില്‍ ഇപ്പറഞ്ഞവയെല്ലാം ഓപ്ഷണലാണ്. പാനലുകളെല്ലാം പുതുതായി രൂപപ്പെടുത്തിയതിനാല്‍ മൊത്തത്തില്‍ ഒരു 'ഫ്രഷ് ഫീല്‍' സ്വന്തമാക്കിയ വാഹനമാണ് ഡെസ്റ്റിനി.

സുസൂക്കി ആക്‌സസ് 125നോട് എതിരിടാന്‍ പോന്ന വിധം ഹീറോ ഡെസ്റ്റിനി 111.5 കിലോഗ്രാം ഭാരമുള്ള സ്‌കൂട്ടറാണ്. എന്നാല്‍, ഭാരത്തെ ഗൗനിക്കേണ്ടാത്ത വിധം പവറുമുണ്ട്. ഡ്യുയറ്റില്‍ നിന്ന് നേടിയ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ്. 6750 ആര്‍പിഎമ്മില്‍ 8.7 ബിഎച്ച്പിയും 5000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ ദൈനംദിന ട്രാഫിക് ഉപയോഗങ്ങള്‍ക്കായി മികച്ച ടോര്‍ക്ക് ലഭിക്കും വിധം ട്യൂണ്‍ ചെയ്യപ്പെട്ടതാണ്. ഈ അക്കങ്ങള്‍ എതിരാളികള്‍ക്ക് സമാനമാണെന്നിരിക്കെ 125 സിസി സ്‌കൂട്ടറുകളെക്കാള്‍ പവറില്‍ 9 ശതമാനവും ടോര്‍ക്കില്‍ 17 ശതമാനവും വര്‍ദ്ധനയുണ്ട്. 5000 ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്ക് പുറത്തെടുക്കുമ്പോള്‍ മണിക്കൂറില്‍ ടോപ് സ്പീഡില്‍ ആയാസരഹിതമാണ് റൈഡ്. മാറിമറിയുന്ന ട്രാഫിക് സ്പീഡുകളില്‍ പ്രതികരണശേഷി കിറുകൃത്യം. ആക്‌സിലറേഷന്‍ കുറഞ്ഞു പോയി എന്നനുഭവപ്പെടുന്നേ ഇല്ല. റോഡ് സാഹചര്യങ്ങളില്‍ ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും റിയര്‍ മോണോഷോക്കും നിരാശപ്പെടുത്താത്ത പ്രകടനം കാഴ്ച വെയ്ക്കുന്നു. ഹാന്‍ഡില്‍ ബാര്‍, ഫുട്‌ബോഡ്, സീറ്റ് പൊസിഷനുകള്‍ സുഖകരമായാണ് അനുഭവപ്പെട്ടത്. ഫുള്‍ ലോക്ക് ചെയ്താലും കാല്‍മുട്ടും ഹാന്‍ഡിലുമായി ഉരസലുണ്ടാവുന്നില്ല. 10 ഇഞ്ച് വീലുകളാണ്. ഇരുവശത്തും ഡ്രം ബ്രേക്കുകളാണെന്ന് അറിഞ്ഞപ്പോള്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന്റെ കുറവ് മനസ്സിലേക്കെത്തി. എന്നിരുന്നാലും ഹീറോയുടെ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് ഒരേ സമയം പ്രവര്‍ത്തിക്കുന്നത് 50 കിലോമീറ്റര്‍ വേഗതയില്‍ പോലും പെട്ടെന്നുള്ള സ്റ്റോപ്പിംഗ് സാധ്യമാക്കുന്നു. വളവുകളിലെ വെയ്റ്റ് ബാലന്‍സിംഗില്‍ വന്ന മികവ് എടുത്തു പറയേണ്ടതുണ്ട്. പേള്‍ വൈറ്റ് സില്‍വര്‍, നോബിള്‍ റെഡ്, ചെസ്റ്റ്‌നട്ട് ബ്രോണ്‍സ്, പാന്തര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഹീറോ ഡെസ്റ്റിനിയുടെ കൊച്ചി എക്‌സ് ഷോറൂം വില 54,650 രൂപ മുതല്‍ 57,500 രൂപ വരെയാണ്. 125 സിസി സെഗ്മെന്റിലേയ്‌ക്കെത്തിയത് അല്‍പം വൈകിയാണെങ്കിലും ലേറ്റായി വന്ന ഈ 'ലേറ്റസ്റ്റ്' ഹീറോ സ്‌കൂട്ടറിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാം...

0 Comments


Leave a Reply