TOW ME- TOWING THE LUXURY WAY

ഫെരാരിയും പോര്‍ഷെയും ലംബോര്‍ഗിനിയുമടക്കമുള്ള സുപ്രധാന സൂപ്പര്‍ കാര്‍ ബ്രാന്‍ുകളെയെല്ലാം ഇന്ന് കേരളത്തിലെ റോഡുകളില്‍ സുലഭമായി കാണാം. എങ്കിലും, ഇന്നും പല സൂപ്പര്‍ കാറുകളും സര്‍വ്വീസ് ചെയ്യണമെങ്കില്‍ അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന അത്യാഡംബര വാഹനങ്ങളെ സുരക്ഷിതമായി എത്തിക്കാന്‍ സാധാരണ കാര്‍ കാരിയറുകളോ, റിക്കവറി വാനുകളോ മതിയാവില്ല. പകരം, സീറോ ഡിഗ്രി ലോ ബെഡ് റിക്കവറി വാന്‍ തന്നെ ആവശ്യമാണ്. കേരളത്തിലെ ആദ്യ സീറോ ഡിഗ്രി ലോ ബെഡ് റിക്കവറി വാനുമായി 'ടോവ് മീ' രംഗത്തെത്തിയിരിക്കുകയാണ്. ഗ്രേറ്റര്‍ ഫ്‌ളൈവീല്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സാണ് 'ടോവ് മീ' എന്ന അതിനൂതന ആശയത്തെ സംസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 

സൂപ്പര്‍ കാര്‍ ഡീലര്‍മാരും ഉടമസ്ഥരും ഇതുവരെ ആശ്രയിച്ചിരുന്നത് ബാംഗ്ലൂരില്‍ നിന്നുള്ള സീറോ ഡിഗ്രി ട്രക്കുകളെയായിരുന്നു. ആവശ്യക്കാര്‍ കൂടുന്ന അവസ്ഥയില്‍ ട്രക്കുകളുടെ എണ്ണം കുറവായിരുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി ട്രക്കുകള്‍ ലഭിക്കാതെ വന്നു. ഇതിനൊരു പരിഹാരമായാണ് ഗ്രേറ്റര്‍ ഫ്‌ളൈ വീലിന്റെ പാര്‍ട്ണര്‍മാരായ അജു മുഹമ്മദ്, ഹുമയൂണ്‍ കള്ളിയത്ത്, ഹാനി മുസ്തഫ, അഗസ്റ്റിന്‍ ലിബിന്‍ പിയൂസ് എന്നിവര്‍ ചേര്‍ന്ന് മേല്‍പ്പറഞ്ഞ സംവിധാനങ്ങളുള്ള ട്രക്ക് കേരളത്തിലെത്തിക്കാന്‍ പ്രയത്‌നിച്ചത്. സൂപ്പര്‍ കാറുകള്‍ മുതല്‍ ആറു മീറ്റര്‍ നീളമുള്ള റോള്‍സ് റോയ്‌സ് ഇഡബ്ല്യുബി വരെയുള്ള കാറുകളെയും, ഹമ്മര്‍ അടക്കം ഉയരമുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെയും പൂര്‍ണമായും കവര്‍ ചെയ്ത് കൊണ്ടു പോവാന്‍ പാകത്തിനാണ് 'ടോവ് മീ'യുടെ ലോഡ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഈ ലോഡ് ബോഡി 

പൂര്‍ണമായും നിലത്തിറക്കി വെയ്ക്കാനാവും എന്നതു കൊണ്ടാണ് 'സീറോ ഡിഗ്രി' എന്ന് വിളിക്കപ്പെടുന്നതും. 6.5 മീറ്റര്‍ നീളവും, 2.25 മീറ്റര്‍ വീതിയും, 2.10 മീറ്റര്‍ ഉയരവുമുള്ള ഈ ബോഡിയുടെ ഇരുവശങ്ങളും, തുറക്കാനാവുന്ന പോളിത്തീന്‍ ഷീറ്റ് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വാഹനം ലോഡ് ചെയ്ത ശേഷം ഡോര്‍ തുറന്ന് ഡ്രൈവര്‍ക്ക് സുഗമമായി ഇറങ്ങാനാവും. ഡോറോ, ബോഡിയോ ഉരയാതിരിക്കാനും ഇത് സഹായകമാവുന്നുണ്ട്. ഭാരത് ബെന്‍സ് 1014 എച്ച്ഡിടി ഷാസിയിലാണ് ടോവ് മീയുടെ സീറോ ഡിഗ്രി ലോഡ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അഗസ്റ്റിന്‍ ലിബിനും, അജു മുഹമ്മദും ചേര്‍ന്ന് തയ്യാറാക്കിയ മാതൃകയനുസരിച്ച് കോയമ്പത്തൂരില്‍ നിന്നാണ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ കാര്‍ ഡെലിവറി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബ്രേക്ക് ഡൗണായ വാഹനങ്ങളെ കളക്ട് ചെയ്യുക, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്കുള്ള ഡെലിവറി, വിവിധ റേസ് ട്രാക്കുകളിലേയ്ക്ക് സൂപ്പര്‍ കാറുകള്‍ എത്തിക്കുക, തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി 'ടോവ് മീ'യുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടെന്ന് പാര്‍ട്‌ണേഴ്‌സ് അറിയിച്ചു. സേവനങ്ങള്‍ ബുക്ക് ചെയ്യാനായി 9747700747 എന്ന മ്പറില്‍ വിളിച്ച് 24 മണിക്കൂറും സേവനം ഉറപ്പാക്കാം.


0 Comments


Leave a Reply