TOYOTA CAMRY

പുതിയ ടൊയോട്ട കാമ്രി

പ്രീമിയം സെഡാനായ കാമ്രിയുടെ എട്ടാം തലമുറ വിപണിയിലെത്തി. പഴയ മോഡലിനെ അപേക്ഷിച്ച് 43,000 രൂപ വിലക്കുറവുണ്ട് പുതിയതിന്. 36.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

പഴയതില്‍ നിന്നു വ്യത്യസ്തമായി ഹൈബ്രിഡ് വകഭേദം മാത്രമേയുള്ളൂ പുതിയ കാംമ്രിയ്ക്ക്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും അടങ്ങുന്ന പവര്‍ട്രെയിന്‍ 218 ബിഎച്ച്പി കരുത്ത് നല്‍കും. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുളള സെഡാന് 23.27 കിലോമീറ്റര്‍ / ലീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ലക്സസ് ഇഎസ് 300 എച്ചിന്റെ തരം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതുകൊണ്ടുതന്നെ മുന്‍ഗാമിയെക്കാള്‍ നീളവും വിസ്താരമേറിയ ഉള്‍ഭാഗവും പുതിയ കാംമ്രിയ്ക്കുണ്ട്. എട്ടിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ് അപ് ഡിസ്‌പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ,ബട്ടന്‍ അമര്‍ത്തി പിന്‍സീറ്റിന്റെ ചെരിവ് ക്രമീകരിക്കാനുള്ള സംവിധാനം, ഒമ്പത് എയര്‍ബാഗുകള്‍ തുടങ്ങിയവ പുതിയ മോഡലിനുണ്ട്. ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ് കാമ്രി ഹൈബ്രിഡിന്റെ മുഖ്യ എതിരാളി. സ്‌കോഡ സുപ്പര്‍ബ് , ഫോക്സ്‍വാഗന്‍ പസാറ്റ് എന്നിവയുമായും കാമ്രി വിപണിയില്‍ മത്സരിക്കും.

0 Comments


Leave a Reply